മേല്‍വിലാസം, അപ്പോത്തിക്കിരി എന്നീ സിനിമകള്‍ക്കു ശേഷം മാധവ് രാംദാസ് സംവിധാനം ചെയ്യുന്ന ചിത്രം ഇളയരാജയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഗിന്നസ് പക്രു നായകനാകുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ്, ഗോകുല്‍ സുരേഷ്, ദീപക്, അജു വര്‍ഗ്ഗീസ്, ഹരിശ്രീ അശോകന്, അനില്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ അഭിനയിക്കുന്നു. അത്ഭുത ദ്വീപിന് ശേഷം ഗിന്നസ് പക്രു നായകനാകുന്ന ചിത്രം കൂടിയാണിത്. സുദീപ് ടി ജോര്‍ജ്ജാണ് തിരക്കഥ. മൂവി മ്യൂസിക്കല്‍ കട്ട്സിന്റെ ബാനറില്‍ സജിത് കൃഷ്ണ, ജയരാജ് ടി കൃഷ്ണന്, ബിനീഷ് ബാബു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. മാര്‍ച്ച് 22ന് ചിത്രം തിയേറ്ററുകളിലെത്തും.
ഗിന്നസ് പക്രു നായകനാകുന്ന ഇളയരാജയുടെ ട്രെയിലര്‍
By
March 9, 2019 2:57 pm