Latest News

ഇരുപതു രൂപ നാണയങ്ങള്‍ ഉടനെത്തും

ന്യൂ​ഡ​ല്‍​ഹി: 20 രൂ​പ​യു​ടെ നാ​ണ​യ​മി​റ​ക്കാ​ന്‍ കേ​ന്ദ്ര ധ​ന​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ തീ​രു​മാ​നം. 12 കോ​ണു​ക​ളു​ള്ള (dodecagon) രൂ​പ​ത്തി​ലാ​യി​രി​ക്കും നാ​ണ​യം. പന്ത്രണ്ടു വശങ്ങള്‍ ഉള്ള ബഹുഭുജരൂപത്തിലാണ് ഈ നാണയങ്ങള്‍ ഇറങ്ങുക. ഇതിന്‍റെ വ്യാസം 27 മില്ലിമീറ്ററും ഭാരം 8.54 ഗ്രാമും ആയിരിക്കും. 65% ചെമ്പ്, 15% സിങ്ക്, 20% നിക്കല്‍ തുടങ്ങിയവ ഉപയോഗിച്ചായിരിക്കും നാണയത്തിന്‍റെ ബാഹ്യവൃത്തം നിര്‍മ്മിക്കുന്നത്. ഉള്ളിലാകട്ടെ, 75% ചെമ്പ്, 20% സിങ്ക്, 5% നിക്കല്‍ എന്നിങ്ങനെയാണ് ലോഹങ്ങള്‍ ഉപയോഗിക്കുക. അശോകസ്തംഭം ഇതില്‍ ആലേഖനം ചെയ്തിരിക്കും. ഇതിനു മേല്‍ ഹിന്ദിയിലും ഇംഗ്ലീഷിലും ‘ഇന്ത്യ’ എന്നും എഴുത്തുണ്ടായിരിക്കും. 10 രൂ​പ നാ​ണ​യം ഇ​റ​ങ്ങി 10 വ​ര്‍​ഷം തി​ക​യു​ന്ന സ​മ​യ​ത്താ​ണ് പു​തി​യ 20 രൂ​പ നാ​ണ​യ​മി​റ​ക്കാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​നം. നോ​ട്ടു​ക​ളെ അ​പേ​ക്ഷി​ച്ച് നാ​ണ​യ​ങ്ങ​ൾ ദീ​ർ​ഘ​കാ​ലം നി​ല​നി​ല്‍​ക്കു​മെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് നാ​ണ​യം പു​റ​ത്തി​റ​ക്കു​ന്ന​തെ​ന്ന് റി​സ​ർ​വ് ബാ​ങ്ക് വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top