ബോളിവുഡ് ചിത്രം നോട്ട്ബുക്കിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ‘ലൈലാ’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തിറങ്ങിയത്. വിശാല്‍ എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് വിശാല്‍ ആണ്.
നിതിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പുതുമുഖങ്ങളാണ് പ്രധാനതാരങ്ങളെ അവതരിപ്പിക്കുന്നത്. സഹീര്‍ ആണ് ചിത്രത്തിലെ നായകന്. പ്രനൂതന്‍ ബഹല്‍ ആണ് നായിക. ചിത്രം മാര്‍ച്ച് 29 ന് പ്രദര്‍ശനത്തിന് എത്തും.