ചെന്നൈ: അഭിനയ രംഗത്തു നിന്ന് വലിയൊരു ഇടവേളയെടുത്ത് രാഷ്ട്രീയ രംഗത്ത് സജീവമായ സുരേഷ് ഗോപി വീണ്ടും അഭിനയ രംഗത്തേയ്ക്ക് തിരിച്ചെത്തുന്നു. നാലു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് മലയാളത്തിന്റെ ഇഷ്ട താരംഅഭിനയ രംഗത്ത് തിരിച്ചെത്തുന്നത്. തമിഴ് സിനിമയിലൂടെയാണ് താരം തിരിച്ചു വരവ് നടത്തുന്നത്.
ബാബു യോഗേശ്വരന് സംവിധാനം ചെയ്യുന്ന തമിഴരശന് എന്ന ചിത്രത്തിലാണ് സുരേഷ് ഗോപി അഭിനയിക്കുന്നത്.വിജയ് ആന്റണി നായകനാകുന്ന ചിത്രത്തില്‍ ഒരു ഡോക്ടറുടെ വേഷമാണ് സുരേഷ്ഗോപിയുടേത്. രമ്യാ നമ്പീശനാണ് ചിത്രത്തിലെ നായിക. ഒരു ആക്ഷന്‍ എന്റര്‍ടൈനര്‍ ആണ് ചിത്രം. തന്റെ സിനിമയിലേയ്ക്കുള്ള തിരിച്ചുവരവ് സുരേഷ് ഗോപി തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്.