Breaking News

ചിതറ കൊലപാതകം; പിന്നില്‍ രാഷ്ട്രീയമില്ലെന്ന് പ്രതി

ചിതറ ബഷീറിന്റെ കൊലപാതകത്തിന്് പിന്നില്‍ രാഷ്ട്രീയമില്ലെന്ന് പ്രതി ഷാജഹാന്‍. തെളിവെടുപ്പിനിടെയാണ് പകരം വീട്ടാനാണ് കൊലപാതകം നടത്തിയതെന്ന നിര്‍ണായക വെളിപ്പെടുത്തല്‍ ഷാജഹാന്‍ നടത്തിയത്. താന്‍ എത്തിയ സമയത്ത് ബഷീര്‍ കുളിച്ച് കൊണ്ട് നില്‍ക്കുകയായിരുന്നെന്നും കൊല്ലാന്‍ വേണ്ടിത്തന്നെയാണ് ബഷീറിനെ കുത്തിയതെന്നും ഷാജഹാന്‍ പറഞ്ഞു. ഇന്നലെ വൈകീട്ട് പ്രതിയെ ബഷീറിന്റെ വീട്ടിലെത്തിച്ച് തെളിവെടുക്കുമ്പോഴാണ് ഷാജഹാന്‍ വെളിപ്പെടുത്തല്‍ നടത്തിയത്.

കപ്പ വില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ബഷീര്‍ മര്‍ദ്ദിച്ചതിന്റെ പ്രതികാരമായാണ് കൊലപ്പെടുത്തിയതെന്നും ഷാജഹാന്‍ പറഞ്ഞു. ഷാജഹാനെ കസ്റ്റഡിയില്‍ വിട്ടു കിട്ടുന്നതിനായി പൊലീസ് ഇന്ന് അപേക്ഷ നല്‍കും. കൊലപാതകം രാഷ്ട്രീയ പ്രേരിതമാണോ എന്നുള്ളതിനെക്കുറിച്ചും പൊലീസ് അന്വേഷിക്കും. സിപിഐഎം- കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top