കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിലെ സീറ്റില്‍ ധാരണയാകാത്തതിനെ തുടര്‍ന്ന് കേരള കോണ്‍ഗ്രസുമായി യുഡിഎഫ് ചൊവ്വാഴ്ച വീണ്ടും ചര്‍ച്ച നടത്തും. അനുകൂല നിലപാടാണ് ചര്‍ച്ചയില്‍ ഉണ്ടായതെന്നും അന്തിമ തീരുമാനം ഈമാസം അഞ്ചിന് നടക്കുന്ന അവസാന വട്ട ചര്‍ച്ചക്ക് ശേഷം ഉണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സീറ്റ് വിഭജനം സംബന്ധിച്ച് മുന്നിണിയില്‍ തര്‍ക്കങ്ങളില്ലെന്നും ചെന്നിത്തല പ്രതികരിച്ചു.
യുഡിഎഫിന് അനുകൂലമായ സാഹചര്യമാണ് പൊതുവെ കേരളത്തില്‍ ഇപ്പോഴുള്ളത്. അത് കൊണ്ടു തന്നെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം യുഡിഎഫിനുണ്ടാകുമെന്നും ചെന്നിത്തല പ്രതികരിച്ചു.
കേരളാ കോണ്‍ഗ്രസിന് സീറ്റ് നല്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല. കേരളാ കോണ്‍ഗ്രസ് അയഞ്ഞെന്ന് കരുതരുതെന്നായിരുന്നു കെഎം മാണിയുടെ പ്രതികരണം. രണ്ട് സീറ്റ് എന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണെന്നും കെഎം മാണി പറഞ്ഞു.