Breaking News

ലോകകപ്പില്‍ നിന്നു പാക്കിസ്ഥാനെ ഒഴിവാക്കില്ലെന്ന് ഐസിസി

ക്രിക്കറ്റ് ലോകകപ്പില്‍ നിന്ന് പാകിസ്ഥാനെ ഒഴിവാക്കണമെന്ന ബിസിസിഐ ആവശ്യം ഐസിസി തള്ളി. രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം തങ്ങളുടെ പരിഗണനയിലുള്ള വിഷയമല്ലെന്നായിരുന്നു ഐസിസി നിലപാട്. ക്രിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മാത്രമേ ചര്‍ച്ചയുള്ളൂ എന്നും അതില്‍ മാത്രമേ തീരുമാനമെടുക്കാനാകൂ എന്നും ഐസിസി ചെയര്‍മാന്‍ ശശാങ്ക് മനോഹര്‍ വ്യക്തമാക്കി. ഇതോടെ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ മത്സരിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരാകും അന്തിമതീരുമാനമെടുക്കുക.

പുല്‍വാമ ഭീകരാക്രമണത്തിന്റ പശ്ചാത്തലത്തില്‍ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാനെ ലോകകപ്പ് ക്രിക്കറ്റില്‍ നിന്നൊഴിവാക്കണമെന്നായിരുന്നു ബിസിസിഐ ഐസിസിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഐസിസി ത്രൈമാസ ബോര്‍ഡ് യോഗം ബിസിസിഐ ആവശ്യം തള്ളി.

അതേസമയം ഇന്ത്യയില്‍ നടക്കുന്ന 2021 ട്വന്റി ട്വന്റി ലോകകപ്പിലും 2023 ലോകകപ്പിലും പാക് താരങ്ങള്‍ക്ക് ഇന്ത്യ വിസ നിഷേധിക്കാന്‍ സാധ്യതയുണ്ടെന്നും വിഷയത്തില്‍ ഐസിസി ഇടപെടണമെന്നും പാകിസ്ഥാന്‍ ക്രിക്കറ്റ് കണ്‍ട്രോണ്‍ ബോര്‍ഡ് ഐസിസിയോട് ആവശ്യപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top