Latest News

പാ​ട്ടി​നെ​ചൊ​ല്ലി ത​ർ​ക്കം;യു​വ​തി വെ​ടി​യേ​റ്റു മരിച്ചു

ന്യൂ​ഡ​ൽ​ഹി: അ​ക്ര​മി​ക​ളി​ൽ​നി​ന്നു ഭ​ർ​ത്താ​വി​നെ സം​ര​ക്ഷി​ക്കു​ന്ന​തി​നി​ടെ യു​വ​തി വെ​ടി​യേ​റ്റു കൊ​ല്ല​പ്പെ​ട്ടു. ഡ​ൽ​ഹി​യി​ലെ മം​ഗ​ൾ​പു​രി​യി​ലാ​ണു സം​ഭ​വം. വി​വാ​ഹ ആ​ഘോ​ഷ​ത്തി​ൽ ഡി​ജെ​യോ​ട് പാ​ട്ടു വ​യ്ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് യു​വ​തി​യു​ടെ മ​ര​ണ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. സു​നി​ത എ​ന്ന മു​പ്പ​ത്തി​ര​ണ്ടു​കാ​രി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. ച​ട​ങ്ങി​ൽ പാ​ട്ടു​വ​യ്ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് സു​നി​ത​യു​ടെ ഭ​ർ​ത്താ​വ് സ​ജ്ജ​നും ച​ട​ങ്ങി​നെ​ത്തി​യ ര​ണ്ടു​പേ​രും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യി. ഇ​ത് ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ എ​തി​ർ​സം​ഘ​ത്തി​ലെ ഒ​രാ​ൾ തോ​ക്കെ​ടു​ത്ത് വെ​ടി​യു​തി​ർ​ത്തു. സ​ജ്ജ​നു​നേ​രെ​യാ​ണു നി​റ​യൊ​ഴി​ച്ച​തെ​ങ്കി​ലും ഭ​ർ​ത്താ​വി​നെ സം​ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്ന സു​നി​ത​യ്ക്കാ​ണു വെ​ടി​യേ​റ്റ​ത്. ഉ​ട​ൻ​ത​ന്നെ ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സം​ഭ​വ​ത്തി​ൽ ആ​കാ​ശ്, സ​ന്ദീ​പ് എ​ന്നീ യു​വാ​ക്ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​രു​ടെ പേ​രി​ൽ മു​ന്പും മോ​ഷ​ണ-​ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ കേ​സു​ക​ൾ ഉ​ള്ള​താ​യി മു​തി​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ സെ​ജു കു​രു​വി​ള അ​റി​യി​ച്ചു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top