Breaking News

രാജ്യം ഒറ്റക്കെട്ടായി പോരാടുമെന്ന് പ്രധാനമന്ത്രി; സൈന്യത്തില്‍ പൂര്‍ണ വിശ്വാസമെന്നും മോദി

ന്യൂ​ഡ​ൽ​ഹി: പാ​ക്കി​സ്ഥാ​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ​നി​ന്നും ഇ​ന്ത്യ പി​ന്നോ​ട്ടി​ല്ലെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഇ​ന്ത്യ​യെ അ​സ്ഥി​ര​പ്പെ​ടു​ത്താ​നു​ള്ള നീ​ക്ക​മാ​ണ് പാക്കി​​സ്ഥാ​ൻ ന​ട​ത്തു​ന്ന​തെ​ന്നും ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രു​മാ​യു​ള്ള വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ൽ മോ​ദി പ​റ​ഞ്ഞു. രാ​ജ്യ സു​ര​ക്ഷ​യാ​ണ് പ​ര​മ​പ്ര​ധാ​ന​മെ​ന്നും ഇന്ത്യ ഒറ്റക്കെട്ടാണെന്നും ജനങ്ങൾ സർക്കാരിനെ വിശ്വസിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സൈന്യത്തിൽ പൂർണവിശ്വാസമുണ്ട്. ഏറ്റവും പ്രധാനപ്പെട്ടതു രാജ്യസുരക്ഷയാണ്. പിന്നോട്ടില്ല. ഇന്ത്യ ഒരുമിച്ചു ജീവിക്കും, ഒരുമിച്ചു വളരും, ഒരുമിച്ചു പോരാടും, ഒരുമിച്ചു ജയിക്കും– പ്രധാനമന്ത്രി പറഞ്ഞു. ഇ​ന്ത്യ​യെ വി​ഭ​ജി​ക്കാ​നാ​ണ് പാ​ക്കി​സ്ഥാ​ൻ ശ്ര​മം. അ​തി​നാ​ൽ സൈ​നി​ക​ർ​ക്ക് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും മോ​ദി പ​റ​ഞ്ഞു. ഇ​ന്ത്യ​യെ ലോ​ക​ത്തി​ൽ മൂ​ന്നാ​മ​ത്തെ സാമ്പത്തിക ശ​ക്തി​യാ​യി വ​ള​ർ​ത്തു​ക​യാ​ണ് ല​ക്ഷ്യം. എ​ന്നാ​ൽ രാ​ജ്യ​പു​രോ​ഗ​തി ത​ട​യാ​നാ​ണ് പാ​ക്കിസ്ഥാൻ ശ്ര​മിക്കുന്നത്. ഈ ​നീ​ക്ക​ത്തെ ഒ​റ്റ​ക്കെ​ട്ടാ​യി ഒ​രു മ​ന​സോ​ടെ ചെ​റു​ത്ത് തോ​ൽ​പ്പി​ക്ക​ണ​മെ​ന്നും മോ​ദി കൂ​ട്ടി​ച്ചേ​ർ​ത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top