ഈജിപ്ത്:കെയ്റോയിൽ റാംസസ് സ്റ്റേഷനിലേക്ക് ട്രെയിൻ ഇടിച്ചു കയറി 25 മരണം. 47 പേർക്ക് പരിക്കേറ്റു. ട്രെയിൻ ഇടിച്ചു കയറിയതിനു ശേഷം ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ചതോടെ പ്രദേശം മുഴുവൻ തീയും പുകയും പടർന്നു. കെയ്റോയിലെ ഏറ്റവും തിരക്കുള്ള സ്റ്റേഷനാണ് റാംസസ്. അപകടം ഉണ്ടായതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഈജിപ്ഷ്യൻ ഗതാഗത മന്ത്രി ഹിശാം അറഫാത്ത് രാജി വച്ചു.
ട്രെയിൻ ഇടിച്ചു കയറി 25 മരണം
By
February 28, 2019 1:04 pm