പെരുമ്പാമ്പിൻറെ ഒമ്പതിനായിരം മൈൽ നീണ്ട യാത്ര പെൺകുട്ടിയുടെ ചെരുപ്പിനുള്ളിൽ പതിയിരുന്നായിരുന്നു. നീണ്ട യാത്രക്കിടയിൽ പാമ്പ് പടം പൊഴിക്കുകയും ചെയ്തു. സ്കോട്ടിഷ്കാരിയായ മൊയ്റ ബോക്സേലാണ് ആസ്ത്രേലിയയിലെ ക്യുൻസ്ലാൻഡിൽ നിന്ന് ഗ്ലാസ്കോയിലേക്കുള്ള വിമാന യാത്ര കഴിഞ്ഞു തൻ്റെ സ്യുട്ട് കേസിൽ വച്ച ചെരുപ്പിൽ നിന്ന് പെരുമ്പാമ്പിനെ കണ്ടെത്തിയത്.
മൊയ്റ ഉടൻ തന്നെ സ്കോട്ടിഷ് മൃഗ സംരക്ഷണ സംഘടനയെ വിവരം അറിയിച്ചു പാമ്പിനെ പെട്ടിക്കുള്ളിൽ നിന്ന് മാറ്റി. ഇതാദ്യമായല്ല പാമ്പ് വിമാന യാത്രക്ക് പോകുന്നത്. രണ്ട് വർഷം മുൻപ് ടോറിയോണിൽ നിന്ന് മെക്സിക്കോ സിറ്റിയിലേക്കുള്ള വിമാനത്തിൽ പാമ്പിനെ കണ്ടതും ക്യാബിനിൽ കയറിയത് അത് യാത്രക്കാരൻ വീഡിയോ ആക്കിയിരുന്നു.