Entertainment

ആത്മാവില്‍ പെയ്യും ആദ്യാനുരാഗം… ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറിയിലെ ഗാനം

ഹരീശ്രീ അശോകന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി’. രാഹുല്‍ മാധവ് നായകനാകുന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘ആത്മാവില്‍ പെയ്യും ആദ്യാനുരാഗം’ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഗോപി സുന്ദറിന്റെ സംഗീതത്തില്‍ ഹരിശങ്കറും ശ്വേതാ മോഹനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

സുരഭി സന്തോഷാണ് ചിത്രത്തിലെ നായിക. മനോജ് കെ ജയന്‍, നന്ദു, സുരേഷ് കൃഷ്ണ, കുഞ്ചന്‍, ജാഫര്‍ ഇടുക്കി, ടിനി ടോം, ധര്‍മ്മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. എസ് സ്‌ക്വയര്‍ സിനിമാസിന്റെ ബാനറില്‍ എം ഷിജിത്ത്, ഷഹീര്‍ ഖാന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top