നവാഗതനായ അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന ‘ജൂണ്‍’ ലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ‘ഉയരും മഞ്ഞലയില്‍’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തിറങ്ങിയത്. അനു എലിസബത്ത് ജോസിന്റെ വരികള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് ഇഫ്തിയാണ്. ഗൗരി ലക്ഷ്മിയാണ് ഗാനം ആലപിച്ചിരിക്കുന്നത്.
‘അനുരാഗ കരിക്കിന് വെള്ളം’ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം സ്വന്തമാക്കിയ രജിഷ വിജയന് ആണ് ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജോജു ജോര്‍ജ്, സത്യം ശിവം സുന്ദരം ഫെയിം അശ്വതി, അര്ജുന് അശോകന്, അജു വര്‍ഗീസ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.