Breaking News

എന്‍എസ്എസിന്റെ മാടമ്പിത്തരം മനസില്‍ വച്ചാല്‍ മതിയെന്ന് കോടിയേരി ബാലകൃഷ്ണന്‍

ആലപ്പുഴ: എന്‍എസ്എസിന്റെ മാടമ്പിത്തരം മനസില്‍ വച്ചാല്‍ മതിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എന്‍എസ്എസിനെ അനുനയിപ്പിക്കാന്‍ മാടമ്പികളുടെ പിന്നാലെ നടക്കേണ്ട അവസ്ഥ സിപിഎമ്മിനില്ല. ജി.സുകുമാരന്‍ നായര്‍ക്കു സവര്‍ണ മനോഭാവമാണ്. എന്നാല്‍ അണികള്‍ ഇതിനൊപ്പമല്ലെന്നും കോടിയേരി പറഞ്ഞു.

എല്ലാ സമുദായസംഘടനകളിലുമുള്ള കര്‍ഷകരും സാധാരണക്കാരും സിപിഎമ്മിനൊപ്പമാണ്. മതനേതാക്കള്‍ മാത്രമാണ് എതിര്‍പ്പുമായി എത്തുന്നതെന്നും കോടിയേരി പറഞ്ഞു.

എന്‍എസ്എസ് രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നത് തെറ്റാണെന്നും മുമ്പ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ എതിര്‍ത്തു തോല്‍പ്പിച്ചിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു. തമ്പ്രാക്കന്മാരുടെ നിലപാട് വച്ചുപുലര്‍ത്തുന്നതു കൊണ്ട് എന്‍എസ്എസുമായി ഇനി ചര്‍ച്ചയ്ക്കുള്ള സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top