പാലക്കാട്: കുമ്മനം രാജശേഖരനെ തിരുവനന്തപുരത്ത് മല്‍സരിപ്പിക്കണമെന്ന് ആര്‍എസ്എസ്. ലോക്സഭ തിരഞ്ഞെടുപ്പ് അടുക്കുന്നതിനിടെ കുമ്മനം രാജശേഖരന് ഉള്‍പ്പെടെയുള്ളവര്‍ക്ക് സീറ്റ് നല്കി സ്ഥാനാര്‍ഥി നിര്‍ണയം വേഗത്തിലാക്കാനുള്ള ശ്രമത്തിലാണ് ആര്‍എസ്എസ്.
സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നതില്‍ ബിജെപി നേതാക്കള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്നതിനാല്‍ ആര്‍എസ്എസ് നേതാക്കള്‍ അമിത് ഷായുമായി ചര്‍ച്ച നടത്തി. കോട്ടമൈതാനിയിലെ പൊതുയോഗത്തിനു ശേഷമാണ് സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് തയാറെടുപ്പുകള്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വിലയിരുത്തിയത്.
ശബരിമല പ്രധാന വിഷയമാക്കി പ്രചാരണം തുടങ്ങാനാണു തീരുമാനം. കുമ്മനം രാജശേഖരനെ തിരുവനന്തപുരത്ത് മല്‍സരിപ്പിക്കണമെന്നും പൊതുസ്വതന്ത്രരരെയും പരിഗണിക്കാം എന്നതാണ് ആര്‍എസ്എസിന്റെ പൊതുനിലപാട്.