ബിഗ്സ്ക്രീനില്‍ വിസ്മയമാകാനൊരുങ്ങുന്ന അക്ഷയ് കുമാര്‍ ചിത്രം കേസരിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. 1897ല്‍ നടന്ന യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയ ചരിത്ര സിനിമയില്‍ പര്‍നീതി ചോപ്രയാണ് നായികയായെത്തുന്നത്. 10,000 അഫ്ഗാന് പട്ടാളക്കാര്‍ക്കെതിരെ പോരാടുന്ന 21 സിക്ക് ധീരന്മാരുടെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അനുരാഗ് സിംഗാണ്. കരണ്‍ ജോഹര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. മാര്‍ച്ച് 21ന് ചിത്രം തിയെറ്ററുകളിലെത്തും.
വിസ്മയമാകാനൊരുങ്ങി കേസരി; ട്രെയിലര്‍ കാണാം
By
February 22, 2019 2:38 pm