Breaking News

ശബരിമല; സര്‍ക്കാരുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്ന് എന്‍എസ്എസ്

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സര്‍ക്കാരുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്ന് എന്‍എസ്എസ്. വിശ്വാസ വിഷയത്തില്‍ ഇടതുമുന്നണിയുമായി ഒരു ചര്‍ച്ചയുമില്ലെന്ന് സംഘടനാ ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരാണ് വ്യക്തമാക്കിയത്. വെടിനിര്‍ത്തലിനുള്ള കോടിയേരിയുടെ നിര്‍ദ്ദേശം എന്‍എസ്എസ് തള്ളി.

ഇടുമുന്നണിയുടെ കേരള സംരക്ഷണയാത്ര തുടങ്ങിയത് മുതല്‍ എന്‍എസ്എസിനോടുള്ള എതിര്‍പ്പ് മയപ്പെടുത്തിയായിരുന്നു ഇടതു നേതാക്കളുടെ പ്രസ്താവനകള്‍. ഏറ്റവും ഒടുവില്‍ അങ്ങോട്ട് പോയി ചര്‍ച്ച നടത്താന്‍ പോലും മടിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top