Breaking News

കാസര്‍കോട് ഇരട്ടകൊലപാതകം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൃപേഷിന്റെ അച്ഛന്‍ ഹൈക്കോടതിയിലേക്ക്

കാസര്‍കോട്: കാസര്‍കോട് ഇരട്ടകൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍. കൊലപാതകത്തിന് പിന്നില്‍ ഉന്നതതല ഗൂഢാലോചന ഉണ്ടെന്ന് കൃഷ്ണന്‍ ആരോപിക്കുന്നു. പ്രതികളെ എല്ലാവരെയും അറസ്റ്റ് ചെയ്യണം. നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും കൃഷ്ണന്‍ പറഞ്ഞു.

പീതാംബരന് മാത്രമായി ഇത്തരമൊരു കൊലപാതകം ചെയ്യാനാകില്ലെന്നാണ് കൃഷ്ണന്‍ പറയുന്നത്. സിപിഎം അറിയാതെ കൊലപാതകം നടക്കില്ല. അടിപിടി പ്രശ്‌നമാണ് ഇത്തരമൊരു കൊലപാതകത്തിലെത്തിച്ചതെന്നും മുഖ്യമന്ത്രിയോ സിപിഎം നേതാക്കളോ ഫോണില്‍ പോലും വിളിച്ച് ആശ്വസിപ്പിക്കാത്തതില്‍ വലിയ മനോവിഷമം ഉണ്ടെന്നും കൃഷ്ണന്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top