Latest News

വൈദികരുടെ ലൈംഗികാതിക്രമം; ഫ്രാന്‍സിസ് മാര്‍പാപ്പ വിളിച്ച ബിഷപ്പുമാരുടെ അസാധാരണ സമ്മേളനം ഇന്ന് വത്തിക്കാനില്‍

വത്തിക്കാന്‍: വൈദികരുടെ ലൈംഗികാതിക്രമം തടയുന്നതിനുളള മാര്‍ഗങ്ങള്‍ ആരായാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിളിച്ച ബിഷപ്പുമാരുടെ സമ്മേളനത്തിന് ഇന്ന് വത്തിക്കാനില്‍ തുടക്കമാകും. വൈദികരുള്‍പെട്ട ലൈംഗിക പീഡനങ്ങള്‍ ഇല്ലാതാക്കുന്നതിനൊപ്പം ഇരകള്‍ക്ക് എങ്ങനെ നീതി നല്‍കാനാകുമെന്നതാണ് സമ്മേളനത്തിന്റെ പ്രധാന അജന്‍ഡ.

ബിഷപ്പുമാരുള്‍പെടെ വൈദികരുടെ ലൈംഗികാതിക്രമങ്ങളുടെ വിവരങ്ങള്‍ പുറത്തുവരുന്ന സാഹചര്യത്തിലാണ് മാര്‍പാപ്പ അസാധാരണ സമ്മേളനം വിളിച്ചത്. 130 രാജ്യങ്ങളില്‍ നിന്നായി വിവിധ മെത്രാന്‍ സമിതികളുടെ 130 പ്രതിനിധികളും വത്തിക്കാന്‍ പ്രതിനിധികളും ഉള്‍പെടെ 190 പേരാണ് സമ്മേളനത്തില്‍ പങ്കെടുക്കുക. സന്യാസിനി സഭകളെ അടക്കം പ്രതിനിധീകരിച്ച് കന്യാസ്ത്രീകളടക്കം 10 വനിതകളും ഇതില്‍ ഉള്‍പെടുന്നു.

പീഡനങ്ങളെക്കാള്‍ അവ മൂടി വയ്ക്കുന്നതുമൂലം ഇരകള്‍ക്കും സഭയ്ക്കും വലിയ ആഘാതം നേരിടേണ്ടിവരുന്നതായി വത്തിക്കാന്‍ വിലയിരുത്തുന്നു. ഇത് കണക്കിലെടുത്താണ് പ്രത്യേക സമ്മേളനത്തിന് മാര്‍പാപ്പ തീരുമാനിച്ചത്. വൈദികരും മെത്രാന്‍മാരും അടക്കം കന്യാസ്ത്രീകളെ പീഡിപ്പിക്കുന്നത് യാഥാര്‍ഥ്യമാണെന്നും ഇതിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top