Breaking News

കാസര്‍ഗോഡ് ഇരട്ടക്കൊലപാതകം; കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി

കാസര്‍ഗോഡ്: ഇരട്ടക്കൊലപാതകത്തില്‍ അറസ്റ്റ് രേഖപ്പെടുത്തിയ ലോക്കല്‍ കമ്മിറ്റി അംഗം എ.പീതാംബരനുമായി പൊലീസ് തെളിവെടുപ്പ് നടത്തി. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി. ആയുധങ്ങള്‍ പീതാംബരന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

വെട്ടാന്‍ ഉപയോഗിച്ച വാളും മര്‍ദിക്കാന്‍ ഉപയോഗിച്ച ഇരുമ്പ് ദണ്ഡുകളും ആണ് കണ്ടെത്തിയത്. തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം വൈദ്യപരിശോധനയ്ക്ക് വിധേയനാക്കും. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കും.

കൊലപാതകങ്ങള്‍ നടത്തിയത് താന്‍ തന്നെയെന്ന് പീതാംബരന്‍ മൊഴി നല്‍കിയിരുന്നു. ഇരുമ്പ്‌വടി കൊണ്ടാണ് അടിച്ചു വീഴ്ത്തിയതെന്നും നടന്നത് ക്വട്ടേഷനല്ലെന്നും കൂടാതെ, കഞ്ചാവ് ലഹരിയിലാണ് കൃത്യം നടത്തിയതെന്നുമാണ് പ്രതികള്‍ പൊലീസിന് നല്‍കിയ മൊഴി. കേസില്‍ പീതാംബരനടക്കം ആറു പേര്‍ പൊലീസ് കസ്റ്റഡിയിലാണ്.

അതേസമയം, ഇരട്ടകൊലപാതകത്തില്‍ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി അറസ്റ്റിലായ പീതാംബരന്റെ കുടുംബത്തിന്റെ വെളിപ്പെടുത്തല്‍. പാര്‍ട്ടി പറയാതെ പീതാംബരന്‍ കൊല ചെയ്യില്ലെന്ന് ഭാര്യ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top