Latest News

അച്ഛനുവേണ്ടി മകന്‍ പാടുന്നു

നടന്‍ ഹരിശ്രീ അശോകന്‍ ആദ്യമായി സംവിധായകനാവുന്ന ചിത്രമാണ് ‘ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി’. അച്ഛന്റെ ചിത്രത്തിനു വേണ്ടി നടനും മകനുമായ അര്‍ജുന്‍ അശോകന്‍ പാടുന്നു എന്നതാണ് സിനിമയുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന ഏറ്റവും പുതിയ വാര്‍ത്ത. സൗബിന്‍ സംവിധാനം ചെയ്ത ‘പറവ’ എന്ന ചിത്രത്തിലൂടെയായിരുന്നു അര്‍ജുന്റെ സിനിമാ അരങ്ങേറ്റം. ഇതാദ്യമായാണ് അര്‍ജുന്‍ ഒരു സിനിമയ്ക്കു വേണ്ടി പാടുന്നത്.

എസ് സ്‌ക്വയര്‍ സിനിമാസിന്റെ ബാനറില്‍ എം.ഷിജിത്ത്, ഷഹീര്‍ ഷാന്‍ എന്നിവരാണ് ചിത്ര നിര്‍മാണം. രഞ്ജിത്ത്, ഇബന്‍, സനീഷ് അലന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

രാഹുല്‍ മാധവ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ബിജു കുട്ടന്‍, ദീപക്, അശ്വിന്‍ ജോസ്, മനോജ് കെ.ജയന്‍, ടിനി ടോം, സൗബിന്‍ ഷാഹീര്‍, കലാഭവന്‍ ഷാജോണ്‍, സലീംകുമാര്‍, കുഞ്ചന്‍, സുരേഷ് കൃഷ്ണ, ജാഫര്‍ ഇടുക്കി, അബു സലീം, മാല പാര്‍വ്വതി, ശോഭ മോഹന്‍, നന്ദലാല്‍, ബൈജു സന്തോഷ്, സുരഭി സന്തോഷ്, മമിത ബൈജു, രേഷ്മ തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തിലുണ്ട്. ഹരിശ്രീ അശോകനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top