Breaking News

പുല്‍വാമയിലെ ഭീകരാക്രമണം; സര്‍വകക്ഷി യോഗം ഇന്ന്

ന്യൂഡല്‍ഹി: പുല്‍വാമയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം ഇന്ന്. ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ പതിനൊന്നിന് പാര്‍ലമെന്റിന്റെ ലൈബ്രറി ഹാളിലാണ് യോഗം.

രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തിന് ശേഷമുള്ള സ്ഥിതിഗതികളും തുടര്‍ നടപടികളും സര്‍വകകക്ഷി യോഗം ചര്‍ച്ച ചെയ്യും. ഇന്നലെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയുടെ സുരക്ഷ കാര്യ സമിതിയാണ് സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചത്.

കോണ്‍ഗ്രസ് ഉള്‍പ്പെടെ മുഴുവന്‍ രാഷ്ട്രീയ കക്ഷികളുടെയും പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും. സര്‍ക്കാരിനും സൈന്യത്തിനും മുഴുവന്‍ പിന്തുണയും നല്‍കുകയാണെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്നലെ വ്യക്തമാക്കിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top