Business

തൃശൂരില്‍ കുട്ടികള്‍ക്കായി കല്യാണ്‍ സില്‍ക്ക്‌സിന്റെ പുതിയ ഷോറൂം

കുട്ടികള്‍ക്കായി പുതിയ ഷോറൂമുമായി കല്യാണ്‍ സില്‍ക്ക്‌സ് തൃശൂര്‍ പാലസ് റോഡ് ഷോറൂം. മൂന്ന് നിലകളിലായി എല്ലാത്തരം കുട്ടികള്‍ക്കും എല്ലാ പ്രായക്കാര്‍ക്കുമുള്ള വസ്ത്രങ്ങളുടെ അതിവിപുലമായ ശേഖരമാണ് പാലസ് റോഡിലെ നിലവിലുള്ള ഷോറൂമിനോടടുത്ത് അണിയിച്ചൊരുക്കിയിരിക്കുന്നത്.

ഒരു പുതിയ ഷോറൂമിന്റെ വലിപ്പത്തില്‍ കുട്ടികള്‍ക്ക് മാത്രമായി ഒരു ബ്ലോക്ക് ആരംഭിക്കാന്‍ കാരണം കസ്റ്റമേര്‍സിന്റെ അഭിരുചി മനസ്സിലാക്കിയതു കൊണ്ടാണെന്ന് കല്യാണ്‍ സില്‍ക്‌സ് ഡയറക്ടര്‍ മഹേഷ് പട്ടാഭിരാമന്‍ കേരള വിഷനോട് പറഞ്ഞു.

മദര്‍ കെയര്‍ പോലുള്ള ലോകോത്തര ബ്രാന്റുകളുടെ ഒരു ശ്രേണി തന്നെ പുതിയ ഷോറൂമില്‍ ഉണ്ട്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകം ഫ്‌ലോറുകള്‍, പാര്‍ടി വെയര്‍ പ്രത്യേക കളക്ഷന്‍സ് എന്നിവയും ഷോറൂമില്‍ ഒരുക്കിയിട്ടുണ്ട്.

എല്ലാ വില നിരക്കിലുമുള്ള വസ്ത്രങ്ങള്‍ ഏറ്റവും ഉയര്‍ന്ന ക്വാളിറ്റിയില്‍ എത്തിക്കാന്‍ കല്യാണ്‍ സില്‍ക്ക്‌സ് ശ്രമിച്ചിട്ടുണ്ട്.

കല്യാണ്‍ സില്‍ക്‌സ് എംഡി പട്ടാഭിരാമന്‍, ഡയറക്ടര്‍മാരായ പ്രകാശ് പട്ടാഭിരാമന്‍, മഹേഷ് പട്ടാഭിരാമന്‍ തുടങ്ങിയവര്‍ പുതിയ ഷോറൂമിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top