ന്യൂഡല്‍ഹി: ഭീകരരെ നേരിടുന്നതില്‍ കോണ്‍ഗ്രസ് സൈന്യത്തിനും സര്‍ക്കാരിനും ഒപ്പമുണ്ടെന്ന് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഭീകരവാദത്തെ നേരിടുന്ന കാര്യത്തില്‍ രാജ്യം ഒറ്റക്കെട്ടാണെന്നും ഇത്തരം ആക്രമണങ്ങള്‍കൊണ്ടു രാജ്യത്തെ തകര്‍ക്കാനും വിഭജിക്കാനുമാകില്ല. കോണ്‍ഗ്രസ് ഇപ്പോള്‍ ഒരു തരത്തിലുമുള്ള രാഷ്ട്രീയ വിമര്‍ശനത്തിനും ചര്‍ച്ചയ്ക്കുമില്ലെന്ന് രാഹുല്‍ വ്യക്തമാക്കി.
‘ദുഃഖാചരണത്തിനുള്ള സമയമാണിത്. ഭയാനകമായ ദുരന്തമാണ് കശ്മീരില്‍ കഴിഞ്ഞ ദിവസം നടന്നത്. നമ്മുടെ സൈനികര്‍ക്കെതിരെയുണ്ടായത് അങ്ങേയറ്റം വെറുപ്പുളവാക്കുന്ന രീതിയിലുള്ള അക്രമമാണ്. ജവാന്മാര്ക്കൊപ്പം നമ്മളെല്ലാം ഒരുമിച്ചു നില്‍ക്കണം. ഒരു ശക്തിക്കും ഈ രാജ്യത്തെ ഭിന്നിപ്പിക്കാനോ തകര്‍ക്കാനോ കഴിയില്ലെന്നും’ രാഹുല്‍ പറഞ്ഞു.