Latest News

സഖ്യം തുടരണമെങ്കില്‍ മുഖ്യമന്ത്രിപദം നല്‍കണമെന്ന് ശിവസേന

മുംബൈ: കേന്ദ്രത്തില്‍ എന്‍ഡിഎയുടെ ഭാഗമാകണമെങ്കില്‍ മഹാരാഷ്ട്രയിലെ മുഖ്യമന്ത്രിപദം നല്‍കണമെന്ന് ശിവസേന.
ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിക്ക് പിന്തുണ നല്‍കണമെങ്കില്‍ കടുത്ത ഉപാധികളുമായി രംഗത്തെത്തിയിരിക്കുകയാണ് ശിവസേന.

സഖ്യം തുടരണമെങ്കില്‍ മഹാരാഷ്ട്രയിലെ പകുതിയിലധികം ലോക്‌സഭാ സീറ്റുകളില്‍ മല്‍സരിക്കാന്‍ അവസരം നല്‍കണമെന്നും സേന ആവശ്യപ്പെടുന്നു. ബിജെപിയുമായി ശിവസേന വീണ്ടും സഖ്യത്തിലേക്കെത്തുമെന്ന് സൂചനകള്‍ നേരത്തേ പുറത്തുവന്നിരുന്നു.

മറുവശത്ത് കോണ്‍ഗ്രസ്-എന്‍സിപി സഖ്യം നിലനില്‍ക്കേ ശിവസേനയെ കൈവിടുന്നത് ബിജെപിക്ക് ഗുണമല്ല. അതിനാല്‍ സഖ്യം തുടരേണ്ടത് ബിജെപിക്കാണ് ഏറെ ആവശ്യം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top