Latest News

പുല്‍വാമ ഭീകരാക്രമണം; പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ജമ്മു ഗവര്‍ണര്‍

ജമ്മുകശ്മീര്‍: പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ജമ്മുകശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക്. ഭീകരാക്രമണത്തില്‍ പങ്കില്ലെന്ന പാകിസ്ഥാന്‍ വാദം അസംബന്ധമാണെന്ന് ഗവര്‍ണര്‍ പ്രതികരിച്ചു.

ആക്രമണം നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയ്‌ക്കെതിരെ പാക്കിസ്ഥാനില്‍ തീവ്രവാദികള്‍ തുറന്ന വെല്ലുവിളിയുമായി പ്രകടനം നടത്തിയിരുന്നു. പാക്കിസ്ഥാന്റെ നിരാശയില്‍ നിന്നാണ് ഇത്തരമൊരു ഹീനമായ ആക്രമണമുണ്ടായിരിക്കുന്നതെന്നും സത്യപാല്‍ മാലിക് പറഞ്ഞു.

ഭീകാരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി ഇന്ന് കശ്മീരിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തും. പുല്‍വാമയില്‍ 44 ജവാന്‍മാരുടെ ജീവന്‍ നഷ്ടമാക്കിയ ഭീകരാക്രമണത്തെ പാകിസ്ഥാന്‍ അപലപിച്ചിരുന്നു. അതേസമയം ആക്രമണത്തില്‍ പങ്കില്ലെന്നും അത്തരം ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും വ്യക്തമാക്കി പാകിസ്ഥാന്‍ വാര്‍ത്താ കുറിപ്പ് ഇറക്കി.

ഭീകരാക്രമണത്തെ തുടര്‍ന്നുള്ള സാഹചര്യം വിലയിരുത്താന്‍ കരസേന, സിആര്‍പിഎഫ്, ബിഎസ്എഫ്, കശ്മീര്‍ പൊലീസ് നേതൃത്വങ്ങള്‍ വരും ദിവസങ്ങളില്‍ ചര്‍ച്ച നടത്തും.

വ്യാഴാഴ്ച വൈകിട്ടാണ് പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹന വ്യൂഹത്തിനു നേരെയാണ് ചാവേര്‍ ആക്രമണം ഉണ്ടായത്. 44 സിആര്‍പിഎഫ് ജവാന്മാര്‍ ആക്രമണത്തില്‍ വീരമൃത്യു വരിച്ചു. ആക്രമണത്തിനു പിന്നാലെ ജമ്മുവില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top