നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറിനെതിരായ സാമ്പത്തിക തട്ടിപ്പുകേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടു. ക്രൈംബ്രാഞ്ച് എഡിജിപിയാണ് കേസ് അന്വേഷിക്കുക. പ്രവാസി വ്യവസായിയെ കബളിപ്പിച്ച് 50 ലക്ഷം തട്ടിയെടുത്തെന്നാണ് കേസ്. കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
കേസില്‍ അന്വേഷണം നടക്കുന്നില്ലെന്നും എം.എല്‍.എയെ സംരക്ഷിക്കാന്‍ കുറ്റപത്രം പോലും സമര്‍പ്പിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി പരാതിക്കാരന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാന്‍ കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു.
ഡിജിപിയുടെ ഉത്തരവ് പ്രകാരം മലപ്പുറം സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമായിരിക്കും അന്വേഷണം നടത്തുക.