Latest News

അധികാരത്തിലെത്താന്‍ മോദി നുണകള്‍ പ്രചരിപ്പിക്കുന്നു; കനയ്യ കുമാര്‍

ലുധിയാന: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച് വീണ്ടും അധികാരത്തിലെത്തുന്നതിന് വേണ്ടി മോദി നുണകള്‍ പ്രചരിപ്പിക്കുകയാണെന്ന് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍. ഗുജറാത്തിലെ രാജ്കോട്ടില്‍ പൊതു റാലിയില്‍ സംസാരിക്കുകയായിരുന്നു കനയ്യ

‘വീണ്ടും പ്രധാനമന്ത്രി പദത്തിലെത്തുന്നതിന് വേണ്ടി മോദി ഒന്നിന് പുറകെ ഒന്നായി നുണകള്‍ പ്രചരിപ്പിക്കുകയാണ്. മോദിയുടെ പ്രവൃത്തികള്‍ ഗുജറാത്തിന്റെ പ്രതിച്ഛായ തന്നെ നശിപ്പിച്ചു കളഞ്ഞു. തന്റെ ഭരണ കാലയളവിനുള്ളില്‍ എന്തു ചെയ്തുവെന്ന് മോദി വ്യക്തമാക്കണം. ഉത്തരങ്ങള്‍ ചോദിക്കുന്നതില്‍ നിന്ന് താങ്കള്‍ക്ക് എന്നെ പിന്തിരിപ്പിക്കാന്‍ സാധിക്കില്ല’ കനയ്യ പറഞ്ഞു.

തൊഴില്‍ സൃഷ്ടിക്കുന്നതിന് വേണ്ടിയും വിദ്യാലയങ്ങളും ആശുപത്രികളും നിര്‍മ്മിക്കുന്നതിനുമായാണ് ഒരു സര്‍ക്കാരിനെ ജനങ്ങള്‍ ജയിപ്പിച്ച് അധികാരത്തിലെത്തിക്കുന്നത്. എന്നാല്‍ മോദി ഇതൊന്നും തന്നെ ചെയ്തിട്ടില്ല. സര്‍ക്കിരിനോട് ചോദ്യം ഉന്നയിക്കുക എന്നത് എന്റെ അവകാശമാണ്. എന്നാല്‍ ഞാന്‍ ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ അവരെന്നെ ഭീഷണിപ്പെടുത്തി. പക്ഷേ ഇതുകൊണ്ടോന്നും ഞാന്‍ ഭയപ്പെടില്ലെന്നും രാജ്യദ്രോഹ കുറ്റം ചുമത്തിയതിനെ സൂചിപ്പിച്ച് കനയ്യ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top