ബി ഉണ്ണികൃഷ്ണന് രചനയും സംവിധാനം നിര്‍വഹിക്കുന്ന കോടതി സമക്ഷം ബാലന് വക്കീലിലെ ആദ്യ ഗാനം പുറത്തിറക്കി. ഹിറ്റ് താരജോഡികള്‍ ആയ ദിലീപും മമത മോഹന്‍ദാസും ഒരിക്കല്‍ കൂടി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും കോടതി സമക്ഷം ബാലന് വക്കീലിനുണ്ട്. തേന്‍ പനിമതിയേ എന്നു തുടങ്ങുന്ന മനോഹരഗാനം ഹരി ശങ്കറാണ് ആലപിച്ചിരിക്കുന്നത്. ഹരിനാരായണന്റെ വരികള്‍ക്ക് രാഹുല്‍ രാജ് ഈണം പകര്‍ന്നിരിക്കുന്നു.
മംമ്ത ദിലീപ് കൂട്ടുകെട്ടിലെത്തിയ മൈ ബോസ് ,ടു കണ്ട്രിസ് ,പാസ്സഞ്ചര്‍ തുടങ്ങിയ സിനിമകള്‍ സൂപ്പര്‍ ഹിറ്റുകള്‍ ആയിരുന്നു.അനുരാധ സുദര്ശന് എന്ന കഥാപാത്രമായി മമത മോഹന്‍ദാസ് ഈ ചിത്രത്തില്‍ എത്തുമ്പോള്‍ ബാലകൃഷ്ണന് എന്ന വിക്കനായ ഒരു വക്കീല്‍ ആയാണ് ദിലീപ് എത്തുന്നത്. ബോളിവുഡ് നിര്‍മ്മാണ കമ്പനിയായ വയക്കോം ആദ്യമായി മലയാളത്തില്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് ഇത്. ചിത്രത്തില്‍ പ്രിയാ ആനന്ദും അഭിനയിക്കുന്നുണ്ട്. ഫെബ്രുവരി 21ന് സിനിമ തീയേറ്ററുകളിലെത്തും.