സിമന്റ് ചാക്കൊന്നിന് ഇന്ന് മുതല്‍ വീണ്ടും 20 രൂപ കൂട്ടാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചു. ഇതോടെ രണ്ട് മാസത്തിനുള്ളില്‍ സിമന്റിന്റെ വിലക്കയറ്റം ചാക്കൊന്നിന് 70 രൂപയായിട്ടുണ്ട്.
ഇന്നുമുതല്‍ എല്ലാ കമ്പനികളുടേയും എ ഗ്രേഡ് സിമന്റിന് ചാക്കിന് 403 രൂപ വിലയാവും. ലോറി വാടക കൂട്ടണമെന്നാവശ്യപ്പെട്ട് ലോറിയുടമകള്‍ സമരം നടത്തിയ പശ്ചാത്തലത്തിലാണ് സിമന്റ് നിര്‍മ്മാതാക്കള്‍ വില ഉയര്‍ത്തിയത്. എന്നാല്‍ ഇതിന് യാതൊരു അടിസ്ഥാനവുമില്ല. ഏജന്റുമാരുടെ കമ്മീഷന്, സംഭരണശാല വാടക, കയറ്റിറക്ക് കൂലി എന്നിവയും വര്‍ദ്ധിച്ചിട്ടുണ്ടെന്ന് സിമന്റ് നിര്‍മ്മാണ കമ്പനികള്‍ ചൂണ്ടിക്കാണിക്കുന്നു.
സിമന്റ് വില അടിക്കടി വര്‍ദ്ധിക്കുന്നത്. കേരളത്തിലെ നിര്‍മ്മാണ മേഖലയ്ക്ക് കനത്ത തിരിച്ചടിയാണ്. പരസ്പരം മത്സരിച്ച് വില കുറച്ചിരുന്ന സിമന്റ് മാനുഫാക്ചേഴ്സ് അസോസിയേഷന് രൂപികരിച്ച ശേഷമാണ് തോന്നുന്നപോലെ വില വര്‍ദ്ധിപ്പിക്കുന്നത്. രാജ്യത്തെ ഏറ്റവുമധികം സിമന്റ് വിലയുള്ള സംസ്ഥാനം കേരളമാണ്.