Kerala

കനത്ത സുരക്ഷ; കുംഭമാസ പൂജയ്ക്കായി ശബരിമല നട തുറന്നു

പത്തനംതിട്ട: കുംഭമാസ പൂജയ്ക്കായി ശബരിമല നട തുറന്നു. യുവതി പ്രവേശവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിക്ക് ശേഷം തുടരുന്ന അനിശ്ചിതത്വത്തില്‍ തന്നെയാണ് ഇപ്പോഴും സന്നിധാനം. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മികത്വത്തിലാണ് ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് വിളക്കുകള്‍ തെളിച്ചത്.

മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരി നെയ് വിളക്ക് തെളിച്ച് യോഗ നിദ്രയിലായ അയ്യപ്പനെ തീര്‍ഥാടക സാന്നിധ്യം അറിയിച്ചു. നട തുറക്കുന്ന ദിവസം ക്ഷേത്രത്തില്‍ പൂജകള്‍ ഒന്നുമില്ലാതിരുന്നെങ്കിലും അയ്യപ്പദര്‍ശനത്തിനായി നിരവധി അയ്യപ്പഭക്തരാണ് സന്നിധാനത്ത് എത്തിയത്.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ശബരിമലയിലും പരിസര പ്രദേശത്തും നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും നട തുറന്ന് സാധ്യത കണക്കിലെടുത്ത് മാത്രം നിരോധനാജ്ഞ മതിയെന്ന നിലപാടിലാണ് ജില്ലാ ഭരണകൂടം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top