Business

ഓഹരി വിപണി മുരടിപ്പിലേക്ക്

ഒരു കരടികാലത്തിലേക്കാണോ വിപണി നീങ്ങുന്നതെന്ന ആശങ്കയിലാണ് ഓഹരി നിക്ഷേപകര്‍. തുടര്‍ച്ചയായി വിപണി താഴേക്ക് പോകുമ്പോള്‍ വിപണി വൃത്തങ്ങളും ശുഭാപ്തി വിശ്വാസം കൈവെടിയുകയാണ്.

ബാങ്കിംഗ്, എഫ്എംസിജി ഓഹരി വിലയിലെ തകര്‍ച്ചയാണ് ഇന്ന് വിപണിക്ക് ആഘാതമായത്.

അനിശ്ചിതത്വം നിലനിന്ന ഇന്നത്തെ വ്യാപാരം അവസാനിക്കുമ്പോള്‍ സെന്‍സെക്‌സ് 241 പോയിന്റ് ഇടിഞ്ഞ് 36154ലാണ് ക്ലോസ് ചെയ്തത്.

നിഫ്റ്റി 57 പോയിന്റ് നഷ്ടത്തില്‍ 10,831ലാണ് വ്യാപാരം അവസാനിച്ചത്.

ഭാരതി ഇന്‍ഫ്രാടെല്‍ ഓഹരിക്കാണ് ഇന്ന് കനത്ത വിലയിടിവ് നിഫ്റ്റിയില്‍ രേഖപ്പെടുത്തിയത്. 3.34 ശതമാനം നഷ്ടത്തില്‍ 312.70 രൂപയിലാണ് വ്യാപാരം നടന്നത്. ഇതിന് പുറമേ ഹീറോ മോട്ടോ കോര്‍പ്, എച്ച്ഡിഎഫ്‌സി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യുപിഎല്‍ ഓഹരികള്‍ക്കും വിലയിടിഞ്ഞു.

സീ എന്റര്‍ടെയിന്‍മെന്റ് ഓഹരികളുടെ വില വര്‍ധന തുടരുകയാണ്. നാല് ശതമാനമാണ് സീ ഓഹരി വില ഇന്ന് ഉയര്‍ന്നത്.

ജെഎസ്ഡബ്ല്യു സ്റ്റീല്‍, സണ്‍ ഫാര്‍മ, എന്‍ടിപിസി, കോള്‍ ഇന്ത്യ, ഐഷര്‍ മോട്ടേഴ്‌സ് ഓഹരികള്‍ക്കും വില ഉയര്‍ന്നു.

അമേരിക്ക ചൈന വ്യാപാര കരാര്‍ യുദ്ധം പരിഹരിക്കാതെ മുന്നോട്ട് നീങ്ങുന്നത് വിപണിയില്‍ കടുത്ത ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഓഹരി വിപണിയിലെ മുരടിപ്പ് കാരണം കൂടുതല്‍ നിക്ഷേപം സ്വര്‍ണത്തിലേക്ക് മാറുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top