Kerala

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇനി സംഭാവന നല്‍കില്ല; ഹര്‍ത്താലിനെതിരെ വ്യവസായികള്‍

കൊച്ചി: ഹര്‍ത്താലിനെതിരെ നിലപാട് സ്വകീരിക്കാത്ത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇനിമുതല്‍ സംഭാവന നല്‍കേണ്ടതില്ലെന്ന് വ്യവസായികള്‍. സംസ്ഥാനത്തെ ഹര്‍ത്താല്‍ വിമുക്തമാക്കുന്നതിന്റെ ഭാഗമായി കൊച്ചിയില്‍ ചേര്‍ന്ന വാണിജ്യ വ്യവസായ സംഘടന പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം.

മുഖ്യമന്ത്രിയെയും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെയും അടുത്ത ദിവസം നേരില്‍ കണ്ട് ഇക്കാര്യം അറിയിക്കും. ഹര്‍ത്താല്‍ അനുകൂലികളുടെ ആക്രമം തടയാന്‍ ഒത്തു ചേര്‍ന്ന് പ്രവര്‍ത്തിക്കും. വിശദമായ കര്‍മ്മ പദ്ധതി തയ്യാറാക്കാന്‍ ഒന്‍പതംഗ സബ് കമ്മറ്റിയെ യോഗം തെരഞ്ഞെടുത്തു.

ലോക്സഭ തെരഞ്ഞടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്തെ വന്‍കിട വാണിജ്യ വ്യവസായ സംരംഭകര്‍ ഇത്തരത്തിലൊരു ആലോചന നടത്തുന്നത്.

ഹര്‍ത്താലിനിടെ നടക്കുന്ന അക്രമങ്ങളില്‍ വാണിജ്യ വ്യവസായ മേഖലക്ക് കനത്ത നഷ്ടമാണ് ഉണ്ടാകുന്നതെന്നും വാണിജ്യ വ്യവസായ സംഘടനാ പ്രതിനിധികള്‍ പറഞ്ഞു.

ഹര്‍ത്താല്‍ പൂര്‍ണമായി നിരോധിക്കണം എന്നാവശ്യപ്പെട്ട് നിയമ നടപടി തുടങ്ങും. ഹര്‍ത്താലുണ്ടാക്കുന്ന വിഷമതകളെ കുറിച്ച് പൊതു ജനങ്ങള്‍ക്കിയടില്‍ വിവിധ തരത്തിലുള്ള പ്രചാരണങ്ങള്‍ നടത്താനും യോഗം തീരുമാനിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top