Latest News

തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുമായി പ്രിയങ്ക ഗാന്ധി ഇന്ന് യുപിയില്‍

ന്യൂഡല്‍ഹി: എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ പ്രിയങ്ക ഗാന്ധി ഇന്ന് ഉത്തര്‍ പ്രദേശില്‍ എത്തും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കൊപ്പമാണ് പ്രിയങ്ക ലക്‌നൗവില്‍ എത്തുക.

വ്യാഴാഴ്ച വരെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുമായി പ്രിയങ്ക യുപിയില്‍ തുടരും.കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയേറ്റ ശേഷമുള്ള പ്രിയങ്കയുടെ വരവ് ആഘോഷമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് യുപിയിലെ കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വവും പ്രവര്‍ത്തകരും.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും ജനറല്‍ സെക്രട്ടറി ജ്യോതിരാധിത്യ സിന്ധ്യക്കുമൊപ്പം ഉച്ചക്ക് 12 മണിക്ക് വിമാനമിറങ്ങുന്ന പ്രിയങ്ക ലക്‌നൗവിലെ പാര്‍ട്ടി ആസ്ഥാനത്തേക്ക് റോഡ് ഷോ നടത്തും. സംസ്ഥാന നേതാക്കളും ഭാരവാഹികളുമായും പ്രിയങ്ക കൂടിക്കാഴ്ച നടത്തും. താഴെ തട്ടിലെ പാര്‍ട്ടി പ്രവര്‍ത്തകരുമായും ചര്‍ച്ചകള്‍ നടത്തും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2018 KCBL. Developed by Addoc

To Top