Entertainment

രണ്‍ബീറുമായുള്ള വിവാഹം ഉടനേയില്ലെന്ന് ആലിയ

ബോളിവുഡ് കാത്തിരിക്കുന്ന താര വിവാഹമാണ് നടന്‍ രണ്‍ബീര്‍ കപൂറിന്റേയും നടി ആലിയ ഭട്ടിന്റേയും. വിവാഹം ഉടന്‍ ഉണ്ടാകുമെന്നുള്ള വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. എത്രയും വേഗം രണ്‍വീറും ആലിയയും ഒന്നാകണമെന്നാണ് ആരാധകരുടെ ആഗ്രഹം.

രണ്‍വീര്‍ സിങ് ആലിയ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഗല്ലി ബോയുടെ പ്രെമോഷന്‍ പരിപാടിയിലാണ് ആലിയ തന്റെ വിവാഹത്തിനെ കുറിച്ച് തുറന്ന് പറയുകയാണ്.

അടുത്ത കാലത്തായി ബോളിവുഡില്‍ രണ്ട് മനോഹര വിവാഹങ്ങള്‍ കഴിഞ്ഞതല്ലേയുള്ളൂ. ആളുകള്‍ക്ക് ഒരു ഇടവേള ലഭിക്കട്ടെയെന്നായിരുന്നു ആലിയയുടെ മറുപടി. 2018 അവസാനത്തിലായിരുന്നു പ്രിയങ്ക നിക്ക് വിവാഹവും ദീപിക രണ്‍വീര്‍ വിവാഹവും നടന്നത്. ബോളിവുഡ് ആഘോഷമാക്കിയ താര വിവാഹമായിരുന്നു ഇവരുടേത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top