Latest News

സര്‍ക്കാര്‍ സിനിമാ മേഖലയ്‌ക്കൊപ്പമുണ്ട് ; മുഖ്യമന്ത്രി

മലയാള സിനിമാ മേഖലയുടെ വളര്‍ച്ചയ്ക്ക് പ്രോത്സാഹനം നല്‍കി സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ള സിനിമാരംഗത്തെ പ്രമുഖരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം ഫേസ്ബുക്ക് പോസ്റ്റിലാണ് മുഖ്യമന്ത്രി ഇക്കാര്യം കുറിച്ചത്.

സംസ്ഥാന ബജറ്റിലെ വിനോദനികുതി വര്‍ധന സിനിമാമേഖലയെ പ്രതികൂലമായി ബാധിക്കുന്നത് ഒഴിവാക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ടാണ് ചലച്ചിത്രപ്രവര്‍ത്തകരുടെ വിവിധ സംഘടനകളുടെ പ്രതിനിധികള്‍ ഞായറാഴ്ച മുഖ്യമന്ത്രിയെ കണ്ടത്. എറണാകുളം ഗസ്റ്റ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ട ചലച്ചിത്ര പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് നിവേദനവും കൈമാറി.

മുഖ്യമന്ത്രിയെ കാര്യങ്ങള്‍ ധരിപ്പിച്ചെന്നും ധനമന്ത്രി അടക്കമുള്ളവരുമായി വിഷയം ചര്‍ച്ചചെയ്ത് ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായും കൂടിക്കാഴ്ചക്കുശേഷം ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു. നൂറു രൂപയ്ക്കുള്ള താഴെയുള്ള ടിക്കറ്റിന് 10 ശതമാനം വിനോദ നികുതി ഏര്‍പ്പെടുത്താനുള്ള തീരുമാനം സാധാരണക്കാരെയും സിനിമാ വ്യവസായത്തെയും ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top