Film News

‘യാത്ര’ ആദ്യ ദിന കളക്ഷന്‍ 6.90 കോടി

മമ്മൂട്ടിയുടെ ആദ്യത്തെ നൂറുകോടി ചിത്രമാകാനുള്ള കുതിപ്പിലാണ് യാത്ര. മുന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ രാഷ്ട്രീയ ജീവിതം പറയുന്ന ചിത്രത്തിന്റെ ചിത്രത്തിന്റെ ആദ്യ ദിന (വേള്‍ഡ് വൈഡ്) കളക്ഷന്‍ 6.90 കോടി രൂപയാണ്. കേരളത്തിലും ആദ്യദിനം മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. മമ്മൂട്ടിയുടെ പ്രകടനത്തെക്കുറിച്ചും ആസ്വാദകരും നിരൂപകരും ഒരേ സ്വരത്തില്‍ നല്ല അഭിപ്രായം പറഞ്ഞു.യുഎസ്, കാനഡ, ഓസ്ട്രേലിയ യുഎഇ, ഗള്‍ഫ്, തുടങ്ങിയ രാജ്യങ്ങളില്‍ വന്‍ സ്വീകരണമാണ് ചിത്രത്തിനു ലഭിക്കുന്നത്.

യുഎസ് ബോക്സ്ഓഫിസില്‍ ഇതുവരെയുളള മമ്മൂട്ടിയുടെ ഏറ്റവും കരുത്തറ്റ പ്രകടനമാണ് യാത്ര. ആന്ധ്രപ്രദേശിലും തെലുങ്കാനയിലും വൈഎസ്ആര്‍ അനുയായികള്‍ യാത്ര ആഘോഷമാക്കുകയാണ്. മമ്മൂട്ടിയുടെ ഫ്ലെക്സില്‍ പാലാഭിഷേകം നടത്തിയും വന്‍ ആഘോഷങ്ങള്‍ സംഘടിപ്പിച്ചും യാത്ര ചരിത്ര വിജയമാക്കാനുളള തയ്യാറെടുപ്പിലാണ് ആരാധകര്‍.

വിജയ് ഛില്ല, ശശി ദേവിറെഡ്ഡി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തിന്റെ രചനയും സംവിധാനവും മഹി വി രാഘവ് ആണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top