Latest News

ജോയ് ഹോംസ് പദ്ധതി ; പുതിയ വീടിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു

ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ പ്രളയബാധിതര്‍ക്കായി നിര്‍മ്മിച്ചു നല്‍കുന്ന 250 ‘ജോയ് ഹോംസ്’ പദ്ധതിയില്‍ ഉള്‍പ്പെട്ട വീടിന്റെ ശിലാസ്ഥാപന കര്‍മ്മം എറണാകുളം നായരമ്പലം പഞ്ചായത്തിലെ 3-ാം വാര്‍ഡില്‍ നടന്നു.

പ്രദേശത്തെ ഏറ്റവും അര്‍ഹരായ മാളിയേക്കല്‍ വീട്ടിലെ എം. കെ. തമ്പിക്ക് ജോയ് ആലുക്കാസ് വീട് നിര്‍മ്മിച്ചു നല്‍കുന്നത്. വീടിന്റെ ശിലാസ്ഥാപനം നായരമ്പലം പഞ്ചായത്ത് പ്രസിഡന്റ് ഇ.പി. ഷിബു നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ വി.ആര്‍. ബിജു , എം.കെ ശിവദാസന്‍,. സുഭാഷ് എംഎസ്, ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ പ്രധിനിധികള്‍ എന്നിവരും പങ്കെടുത്തു.

വീട് ലഭിച്ചതില്‍ വളരെയധികം സന്തോഷിക്കുന്നു എന്ന് എം. കെ. തമ്പിയുടെ ഭാര്യ രമ തമ്പി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top