Entertainment

വിനോദനികുതിയില്‍ ഇളവുവരുത്തിയേക്കും, മുഖ്യമന്ത്രിയുടെ ഉറപ്പ്

സിനിമാടിക്കറ്റുകള്‍ക്ക് ബജറ്റില്‍ പ്രഖ്യാപിച്ച വിനോദനികുതിയില്‍ ഇളവുവരുത്തിയേക്കും. പത്തുശതമാനം നികുതി കുറയ്ക്കുന്ന കാര്യം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് ഫെഫ്ക ഭാരവാഹികള്‍.

ചലച്ചിത്രപ്രവര്‍ത്തകര്‍ കൊച്ചിയില്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ ഉറപ്പ് ലഭിച്ചത്. എറണാകുളം ഗസ്റ്റ് ഹൗസിലാണ് മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് നിവേദനം സമര്‍പിച്ചത്.

സിനിമ ടിക്കറ്റുകള്‍ക്ക് പത്ത് ശതമാനം വിനോദനികുതി ഏര്‍പ്പെടുത്തിയത് സിനിമാവ്യവസായത്തെ സാരമായി ബാധിക്കുമെന്ന് ഫെഫ്കയടക്കമുള്ള സംഘടനകള്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top