Entertainment

കിടിലന്‍ മെയ്ക്ക് ഓവര്‍..! ഐറയിലെ നയന്‍താര ശരിക്കും ഞെട്ടിച്ചു

സൗത്ത് ഇന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ പുതിയ ചിത്രം ‘ഐറ’യാണ് ഇപ്പോള്‍ സിനിമാ ലോകത്തെ ചര്‍ച്ചാവിഷയം. ചിത്രത്തിലെ നയന്‍സിന്റെ പുതിയ മേയ്ക്ക് ഓവര്‍ കണ്ട് ആരാധകര്‍ ഞെട്ടിയിരിക്കുകയാണ്. ഐറയിലെ മേഘദൂതം എന്ന ഗാനത്തിന്റെ ലിറിക് വീഡിയോയിലാണ് നയന്‍സിന്റെ പുതിയ ലുക്ക്. മികച്ച പ്രതികരണമാണ് ഗാനത്തിനു ലഭിക്കുന്നത്.

ഈ വര്‍ഷം നയന്‍ താരയുടെ ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് ഐറ. നയന്‍താരയ്ക്ക് പുറമെ കലൈയരശന്‍, യോഗി ബാബു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മലയാളി താരം കുളപ്പുള്ളി ലീല ശ്രദ്ധേയമായ കഥാപാത്രമായി ചിത്രത്തിലുണ്ട്. സര്‍ജുന്‍ കെ.എം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2018 KCBL. Developed by Addoc

To Top