പുതിയ ചിത്രം രംഗീലയുടെ സെറ്റില്‍ നിന്നും സണ്ണി ലിയോണിനൊപ്പമുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ് സലിം കുമാര്‍. പരസ്പരം വിരല്‍ ചൂണ്ടി, ചിരിച്ചു കൊണ്ടുള്ള നില്ക്കുന്ന ഇരുവരുടെയും ചിത്രം കമന്റുകള്‍കൊണ്ട് ആഘോഷമാക്കിയിരിക്കുകയാണ് ട്രോളന്മാര്. പലര്‍ക്കും ചിത്രം കണ്ടപ്പോള്‍ ഓര്‍മ്മ വന്നത് കല്യാണ രാമനിലെ പ്യാരിയെയും ഭവാനിയെയും. ‘ഭവാനി മനസ്സ് വെച്ചാല്‍ ഈ കലവറ നമുക്കൊരു മണിയറ ആക്കാം..’, ‘കുട്ടി എന്ത് ചെയ്യുന്നു. അമ്മയെ സഹായിക്കുന്നു.’ എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന രംഗീലയിലാണ് സണ്ണി പ്രധാന കഥാപാത്രമാവുന്നത്. ബാക്ക് വാട്ടര്‍ സ്റ്റുഡിയോയുടെ ബാനറില്‍ ജയലാല്‍ മേനോന് നിര്‍മ്മിക്കുന്ന ചിത്രമാണ് രംഗീല. ഫെയറി ടെയ്ല് പ്രൊഡക്ഷനാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണം. വണ്‍ വേള്‍ഡ് എന്റര്‍ടെയ്ന്‍മെന്റ്സ് ആണ് ചിത്രം തീയേറ്ററുകളിലെത്തിക്കുന്നത്.