96 എന്ന തമിഴ് ചിത്രത്തില്‍ കുഞ്ഞു ജാനുവായി വന്ന് പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന മലയാളി പെണ്‍കുട്ടി ഗൗരി കിഷന്റെ ആദ്യ മലയാള ചിത്രം അനുഗ്രഹീതന്‍ ആന്റണിയിലെ ആദ്യ ഷോട്ടിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് അനുഗ്രഹം തേടുകയാണ് ഗൗരി. പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന അനുഗ്രഹീതന്‍ ആന്റണിയില്‍ സണ്ണി വെയ്നിന്റെ നായികയായാണ് ഗൗരി എത്തുന്നത്.നവീന്‍ കഥയെഴുതുന്ന ചിത്രം നിര്‍മിക്കുന്നത് തുഷാര്‍. എസ് ആണ്.
കേരളം വിട്ട് ചെന്നൈയില്‍ ചേക്കേറിയ ഗീതാ കിഷന്റെയും വൈക്കത്തുകാരി വീണയുടെയും മകളാണ് ഗൗരി. ബാംഗ്ളൂരില്‍ ജേര്‍ണലിസം, ഇംഗ്ലീഷ് സാഹിത്യം, ബിരുദ വിദ്യാര്‍ത്ഥിനി കൂടിയാണ്. തൃഷ അഭിനയിച്ച ജാനുവെന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലം അവതരിപ്പിച്ച ഗൗരി കിഷന് തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്.
ഗാനാലപനവും പ്രണയവും വിരഹവുമൊക്കെ ഉള്‍പ്പെടുന്ന രംഗങ്ങള്‍ അവിസ്മരണീയമായാണ് ഗൗരി കിഷന് അവതരിപ്പിച്ചത്.