കൊച്ചി: നടന് കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ടുളള അന്വേഷണത്തില്‍ നുണ പരിശോധനയ്ക്ക് തയ്യാറെന്ന് അറിയിച്ച് സുഹൃത്തുക്കള്‍. അഭിനേതാക്കളായ ജാഫര്‍ ഇടുക്കി, സാബുമോന് എന്നിവരും മണിയുടെ സഹായികളായ മറ്റ അഞ്ച് പേരുമാണ് നുണ പരിശോധനയ്ക്ക് തയ്യാറാണെന്ന് എറണാകുളം സിജെഎം കോടതിയെ അറിയിച്ചത്. ജോബി സെബാസ്റ്റിന്, അരുണ്‍ സിഎ, എംജി വിപിന്‍, കെസി മുരുകന്, അനീഷ് കുമാര്‍ എന്നിവരാണ് പരിശോധനയ്ക്ക് തയ്യാറാണെന്നറിയിച്ച മറ്റ് അഞ്ചു പേര്.
കലാഭവന്‍ മണിയുടെ മരണം: നുണ പരിശോധനയ്ക്ക് തയാറാണെന്ന് സുഹൃത്തുക്കള്‍
By
February 8, 2019 3:55 pm