Film News

സ്ത്രീ വിരുദ്ധത മഹത്വവല്‍ക്കരിക്കുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യമായി കാണാനാവില്ലെന്ന് അപര്‍ണബാലമുരളി

ചുരുങ്ങിയ നാളുകള്‍ കൊണ്ടുതന്നെ മലയാളിയുടെ മനസില്‍ ഇടം നേടിയ നടിയാണ് അപര്‍ണ ബാലമുരളി. സിനിമയ്ക്ക് അകത്ത് മാത്രമല്ല പുറത്തും നിലപാടും തന്റേടവുമുള്ള പെണ്‍കുട്ടിയാണെന്ന് താനെന്ന് വ്യക്തമാക്കുകയാണ് അപര്‍ണ.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേ അപര്‍ണ പങ്കുവച്ച കാര്യങ്ങള്‍ അതിന് ഉദാഹരണമാണ്. സിനിമയില്‍ സ്ത്രീവിരുദ്ധത മഹത്വവല്‍ക്കരിക്കുന്ന രംഗങ്ങള്‍ ഉണ്ടായാല്‍ അത് തിരുത്താനാവശ്യപ്പെടുമെന്നാണ് അപര്‍ണ പറഞ്ഞത്. അത്തരം രംഗങ്ങളെ ആവിഷ്‌കാര സ്വാതന്ത്ര്യമായി കാണാനാവില്ലെന്നും അപര്‍ണ വ്യക്തമാക്കി.

പുരുഷ കേന്ദ്രീകൃത സമൂഹമായതിനാലാവണം സ്ത്രീ വിരുദ്ധത ഇത്രയും ചര്‍ച്ച ചെയ്യുന്നത്. അതിനൊപ്പം തന്നെ എല്ലാ വിഭാഗത്തിനെതിരെയുണ്ടാവുന്ന അതിക്രമങ്ങളും ചെറുക്കണം. സ്ത്രീ വിരുദ്ധതയെ ആഘോഷിക്കുന്ന രീതിയിലുള്ള രംഗങ്ങള്‍ തന്റെ കഥാപാത്രത്തിന്റെ ഭാഗമായുണ്ടായാല്‍ അത് തിരുത്തണമെന്ന് ആവശ്യപ്പെടുമെന്നും അപര്‍ണ ബാലമുരളി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top