മണപ്പുറം ഫിനാന്‍സിന്റെ അറ്റാദായം 24.4 ശതമാനം ഉയര്‍ന്ന് 210.83 കോടിയായി. മൊട്ടം വരുമാനം 1081.20 കോടി രൂപയായി വര്‍ദ്ധിച്ചു.
മികച്ച പ്രകടനത്തെ തുടര്‍ന്ന് രണ്ട് രൂപ മുഖവിലയുളള ഓഹരികളില്‍ 0.55 രൂപ ഇടക്കാലവിഹിതമായി ഓഹരി ഉടമകള്‍ക്ക് നല്കാന് ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു. 2018 ഡിസംബറില്‍ അവസാനിച്ച മൂന്ന് മാസക്കാലയളവിലെ കണക്കനുസരിച്ചാണ് കമ്പനി മികച്ച അറ്റാദായം നേടിയത്.