Breaking News

പി.കെ കുഞ്ഞനന്തന്‍ നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി: ടി.പി.ചന്ദ്രശേഖരന്‍ വധകേസിലെ ജീവപര്യന്തം തടവ് ശിക്ഷ മരവിപ്പിച്ച് ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് പി.കെ കുഞ്ഞനന്തന്‍ നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.

സര്‍ക്കാറിനോട് കുഞ്ഞനന്തന്റെ യഥാര്‍ത്ഥ ആരോഗ്യ വിവരം കോടതിയെ അറിയിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കുഞ്ഞനന്തന് ചട്ടം മറികടന്ന് പരോള്‍ നല്‍കുന്നത് ചോദ്യം ചെയ്ത് കെ ക രമ നല്‍കിയ ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലാണ്.

അസുഖബാധിതനായ തനിക്ക് സ്വയം എഴുന്നേറ്റ് നടക്കാന്‍ പോലും ആകുന്നില്ലെന്നാണ് കുഞ്ഞനന്തന്‍ കോടതിയെ അറിയിച്ചത്. നടക്കാന്‍ കഴിയില്ലെങ്കില്‍ ജയിലില്‍ സുഖമായി കിടക്കാമല്ലോ എന്ന് കോടതി ചോദിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top