തൊടുപുഴ: റോഡപകടങ്ങളൊഴിവാക്കാനായി ബസ് ഡ്രൈവര്‍മാര്‍ക്ക് സൗജന്യ കാഴ്ച പരിശോധനയുമായി മോട്ടോര്‍ വാഹന വകുപ്പ്. റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി തൊടുപുഴ ബസ്സ് സ്റ്റാന്റില്‍ മോട്ടോര്‍ വാഹന വകുപ്പാണ് സൗജന്യ കാഴ്ച പരിശോധന ക്യാമ്പ് സംഘടിപ്പിച്ചത്.
അമിത വേഗത്തിനും അശ്രദ്ധയ്ക്കുമൊപ്പം കാഴ്ചാ പ്രശ്നവും അപകടങ്ങള്‍ക്കു കാരണമാകുന്നുവെന്ന കണ്ടെത്തലാണ് ഡ്രൈവര്‍മാര്‍ക്കായി നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കാന്‍ കാരണമായത്.
സ്വകാര്യ കണ്ണാശുപത്രിയിലെ വിദഗ്ധരാണ് ഡ്രൈവര്‍മാരുടെ കാഴ്ച ശക്തി പരിശോധിച്ചത്. പരിശോധനക്ക് വിധേയരായ നൂറിലധികം ഡൈവര്‍മാരില്‍ 32 പേര്‍ക്ക് കാഴ്ചയ്ക്ക് പ്രശ്നമുളളതായി കണ്ടെത്തിയിട്ടുണ്ട്.