Entertainment

ആഷിഖ് അബു ചിത്രം വൈറസിന് സ്റ്റേ

ആഷിഖ് അബു ചിത്രമായ വൈറസിന് കോടതിയുടെ സ്റ്റേ. വൈറസ് എന്ന പേരും ചിത്രത്തിന്റെ കഥയും തന്റേതാണെന്ന് കാണിച്ച് സംവിധായകന്‍ ഉദയ് അനന്തന്‍ നല്‍കിയ പരാതിയിലാണ് എറണാകുളം ജില്ല കോടതിയുെട ഉത്തരവ്.

ഇതോെട ഷൂട്ടിങ് തുടരുന്ന ആഷിഖ് അബു ചിത്രമായ വൈറസിന്റെ നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തിവയ്‌ക്കേണ്ടിവരും. കേസില്‍ കോടതി 16ന് തുടര്‍വാദം കേള്‍ക്കും.

സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷമുണ്ടായ നിപ വൈറസ് ബാധയെത്തുടര്‍ന്ന് മാസങ്ങള്‍ക്കുശേഷമാണ് ആഷിഖ് അബു വൈറസ് എന്ന തന്റെ ചിത്രം പ്രഖ്യാപിച്ചത്. ഉദയ് അനന്തനും സമാനമായ പ്രഖ്യാപനവുമായി കൊച്ചിയില്‍ മാധ്യമങ്ങളെ കണ്ടിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top