Kerala

ആലപ്പാട്ടെ ജനകീയ സമരം നൂറാം ദിനത്തിലേക്ക്

കൊല്ലം: ആലപ്പാട്ടെ കരിമണല്‍ ഖനനത്തിനെതിരായ ജനകീയ സമരം നാളെ നൂറാം ദിവസത്തിലേക്ക് എത്തുകയാണ്. സമരത്തിനോടുള്ള സര്‍ക്കാരിന്റെ അവഗണന കണക്കിലെടുത്ത് സമരം ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം. സമരം സെക്രട്ടേറിയേറ്റിന് മുന്നിലേക്ക് മാറ്റാന്‍ ആലോചനയുണ്ട്.

നൂറാം ദിനം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറു ആളുകളെ പങ്കെടുപ്പിച്ച് സത്യാഗ്രഹം നടത്തും. 101-ാം ദിവസമായ വെള്ളിയാഴ്ച്ച ആലപ്പാട്ട് പഞ്ചായത്തിലെ പത്തിലധികം കേന്ദ്രങ്ങളില്‍ ഗ്രാമവാസികള്‍ ഒന്നടങ്കം നിരാഹാരം അനുഷ്ടിക്കാനും തീരുമാനിച്ചിട്ടുണ്ട്.

പ്രശ്‌നപരിഹാരത്തിനായി വ്യാവസായമന്ത്രിയുടെ സാനിധ്യത്തില്‍ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. ഖനനം പൂര്‍ണമായി നിര്‍ത്താന്‍ സാധിക്കില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ ഖനനം പൂര്‍ണമായി നിര്‍ത്തും വരെ പോരാട്ടം തുടരുമെന്നാണ് സമരസമിതിയുടെ നിലപാട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top