Breaking News

ബംഗാളില്‍ സിപിഐഎം-കോണ്‍ഗ്രസ് ധാരണ

കൊല്‍ക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ സിപിഐഎമ്മും കോണ്‍ഗ്രസും സീറ്റ് ധാരണയ്ക്ക്. തെരഞ്ഞെടുപ്പില്‍ ഒന്നിച്ചുനില്‍ക്കാന്‍ നേതൃതലത്തില്‍ നടന്ന ചര്‍ച്ചയില്‍ ധാരണയായി. സീറ്റുകള്‍ പങ്കിടും. സിറ്റിങ് സീറ്റുകളില്‍ പരസ്പരം മത്സരിക്കേണ്ട എന്ന കാര്യത്തില്‍ ഏകദേശ ധാരണയായിട്ടുണ്ട്. ഇതുസംബന്ധിച്ച് നാളെ ഡല്‍ഹിയില്‍ നടക്കുന്ന സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകും. നിലവില്‍ സിപിഐഎമ്മിന് രണ്ടും കോണ്‍ഗ്രസിന് നാലും സീറ്റുകളാണുള്ളത്.

വെള്ളിയാഴ്ച ചേരുന്ന സിപിഐഎം പിബി യോഗത്തിലാകും ഇത് സംബന്ധിച്ച് അന്തിമ ധാരണയുണ്ടാകുക. ഒന്നിച്ച് നില്‍ക്കുന്ന കാര്യത്തില്‍ നേതൃതലത്തില്‍ ധാരണയായി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും കണ്ട് സംസാരിച്ചതായാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളിലും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസിലും വച്ച് ഇരുവരും കണ്ട് ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top